കൊല്ലം എക്‌സ്‌പോയിൽ കൗതുകമായി ഡോബർമാൻ

ഡോബർമാൻ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഡോബർമാൻ പിഞ്ചർ ജർമ്മൻകാരൻ ആണ്. എല്ലാ ജർമ്മൻ നായകളെയും പോലെ സമർത്ഥനായ ഇവയും തങ്ങളുടെ ജോലി ഫലപ്രദമായി ചെയ്തുതീർക്കാൻ കഴിവുള്ള ഇനമാണ്. എന്നാൽ ചില നായകൾ അല്പം നാണം കുണുങ്ങി സ്വഭാവം കാനിക്കുമെന്നാലും പരിശീലനത്തിലൂടെ പൂർണമായും അതുമാറ്റിയെടുക്കാം. കൊല്ലം പീരങ്കി മൈതാനിയില്‍ നടക്കുന്ന ഫ്ളവേഴ്സ് ഓണം ഷോപ്പിംഗ് ഫെസ്റ്റിവല്ലിലെ പെറ്റ് ഷോയില്‍ താരമാണ് ഡോബര്‍മാന്‍ ഇനത്തിലെ നായകള്‍.
ജർമ്മൻ പട്ടാളത്തിലും പോലീസിലും ധാരാളം ഡോബർമാൻ ഇനത്തിലുള്ള നായകൾ ഉള്ളതിനാൽ ഇവയെ പോലീസ് ഡോഗ് എന്നും വിളിക്കാറുണ്ട്. ഇടത്തരം മുതൽ അല്പം കൂടുതൽ വളരെ വലിപ്പവും ആരോഗ്യമുള്ളതും ഒതുക്കമുള്ളതുമായ ശരീരവും ഇവയുടെ പ്രത്യേകതയാണ്. അപരിചിതരോടും മറ്റു നായകളോടും ഒട്ടും അടുപ്പം കാണിക്കാത്ത ഇവ പരിശീലനം കൊടുത്താൽ കുട്ടികളോടും മറ്റു മൃഗങ്ങളോടും നന്നായി പെരുമാറും. ഒട്ടും പേടിയില്ലാത്ത ഈ ഇനം തങ്ങളുടെ അധീനതയിലുള്ള സ്ഥലവും വസ്തുവും കാക്കാൻ മിടുക്കനാണ്. നാല്പതു കിലോവരെ ഭാരം വയ്ക്കാവുന്ന ഈയിനം ഇരുപത്തി എട്ടു ഇഞ്ച് വരെ ഉയരം വയ്ക്കാറുണ്ട്.
ടൂറിഞ്ചാർ പിഞ്ചർ , പ്ലീസേല്ഷ് സോൽടന്റ്‌റ്ഹണ്ട് എന്നും ഇവയ്ക്കു പേരുണ്ട്. നല്ല ആരോഗ്യവും, ചുറുചുറുക്കും ഉള്ള ഇവയ്ക്കു നല്ല വ്യായാമം ആവശ്യമാണ്. ഇവയുടെ ആകരവടിവ് നിലനിർത്താൻ ഓടാൻ കൊണ്ടുപോകുന്നതും നല്ലതാണ്. പത്തുമുതൽ പതിനഞ്ച് വയസ് വരെയാണ് ഇവയുടെ ശരാശരി ആയുസ്സ്. ഇവയുടെ ഒരു പ്രസവത്തിൽ മൂന്നു മുതൽ എട്ടു കുട്ടികൾ വരെ ഉണ്ടാവാറുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here