ഫ്‌ളവേഴ്‌സ് ഷോപ്പിങ് ഫെസ്റ്റിവലിൽ ആകർഷകമായി ഫുഡ് കോർട്ടുകൾ
തൃശ്ശൂരിൽ നടക്കുന്ന ഫ്‌ലവേഴ് ഷോപ്പിങ് ഫെസ്റ്റിവലിലെത്തുന്ന ഏവർക്കും ആകർഷകമാവുകയാണ് മേളയിൽ ഒരുക്കിയിരിക്കുന്ന ഫുഡ് കോർട്ടുകൾ. കുടുംബസമേതം മേളയിലെത്തുന്നവരിൽ പലരും ചൂടുചായക്കായി തിരഞ്ഞെടുക്കുന്നത് ഇടുക്കിയിൽ നിന്നുമെത്തിയ സഹ്യ സ്റ്റാളിനേയാണ്
വിനോദപരിപാടികൾ ആസ്വദിക്കുന്നതിനൊപ്പം ഭക്ഷണം കഴിക്കുക എന്നത് മലയാളികളുടെ ശീലമാണ്. കൺമുന്നിൽ വ്യത്യസ്ത രുചിക്കൂട്ടുകൾ തയ്യാറായി നിൽക്കുമ്പോൾ എങ്ങനെയാണ് അത് അവഗണിക്കാനാവുക.
ഇടുക്കിയിലെ തങ്കമണി സർവ്വീസ് സഹകരണബാങ്കിന്റെ ഉടമസ്ഥതയിലുള്ള കോ ഓപ്പറേറ്റീവ് ടീ ഫാക്ടറിയിയുടെ സഹ്യ ടീ സ്റ്റാളിലാണ് ഇത്തരത്തിൽ ചൂടു ചായക്കായുള്ള തിരക്ക് കാണാനാവുക.
തേയില ഉത്പന്നങ്ങൾ പലവിധത്തിൽ ഒരുക്കിവെച്ചിരിക്കുന്ന സ്റ്റാളുകൾ സഹ്യയുടേതായി വേറെയും മേളയിലുണ്ട്.
അവിടേയും ഉത്പന്നത്തെക്കുറിച്ചറിയാനും വാങ്ങുന്നതിനുമായി നല്ല തിരക്കാണ് ആറാം ദിനത്തിലേക്ക് കടന്ന മേളയിൽ ഇന്നലേയും വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. ശക്തൻ നഗർ ഗ്രൌണ്ടിൽ നടക്കുന്ന മേള ജനുവരി ഏഴിന് അവസാനിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here