ചങ്ങനാശ്ശേരിയിൽ ഫ്‌ളവേഴ്‌സ് ഷോപ്പിംഗ് ഫെസ്റ്റിവലിന് ഇന്ന് തുടക്കമാകും

ചങ്ങനാശ്ശേരിയിൽ ഫ്‌ളവേഴ്‌സ് ഷോപ്പിംഗ് ഫെസ്റ്റിവൽ ഇന്ന് ആരംഭിക്കും. ബൈപാസ് ജംഗ്ഷനിലെ കുഴിമണ്ണിൽ ഗ്രൗണ്ടിലാണ് മെയ് 27 വരെ നീണ്ടു നിൽക്കുന്ന ഫെസ്റ്റിവൽ സംഘടിപ്പിച്ചിരിക്കുന്നത്.

വിദ്യാർത്ഥികൾക്കായി അടുത്ത അധ്യയന വർഷത്തേക്കുള്ള പഠനോപകരണങ്ങൾക്കായി പ്രത്യേകം സ്റ്റാളുകളും ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ചലച്ചിത്ര ടിവി താരങ്ങളുടെ കലാ പ്രകടനങ്ങളും മേളയുടെ ഭാഗമായി അരങ്ങേറും. ഫെസ്റ്റിവലിന്റെ ഭാഗമായി സന്ദർശകർക്കായി എല്ലാ ദിവസവും ഇടിമണ്ണിക്കൽ ഒപ്റ്റിക്കൽസ് സൗജന്യ നേത്ര പരിശോധനയും ഒരുക്കിയിട്ടുണ്ട്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top