റെക്കോർഡിട്ട് ഗുരുവായൂർ ക്ഷേത്രം; ഇന്ന് മാത്രം നടന്നത് 277 വിവാഹങ്ങൾ

guruvayur temple witnessed 277 wedding today

ഗുരുവായൂരിൽ ഇന്ന് നടന്ന വിവാഹങ്ങളുടെ കണക്ക് കേട്ട് ഞെട്ടിയിരിക്കുകയാണ് ജനം. ഇന്ന് ഒറൊറ്റ ദിനം കൊണ്ട് 277 വിവാഹങ്ങൾക്കാണ് ഗുരുവായൂർ ക്ഷേത്രം സാക്ഷ്യം വഹിച്ചത്. ചിങ്ങമാസത്തിൽ ഏറ്റവുമധികം മുഹൂർത്തങ്ങളുള്ള ഒരേയൊരു അവധി ദിവസമായതുകൊണ്ടാണ് ഇന്ന് ഇത്രയധികം തിരക്ക് അനുഭവപ്പെട്ടത്.

ഇന്നലെ രാത്രി ടിക്കറ്റ് കൗണ്ടർ അടയ്ക്കുമ്പോൾ ഇരുന്നൂറ്റി അറുപത്തിയാറ് വിവാഹങ്ങളാണ് ബുക്ക് ചെയ്തിരുന്നതെങ്കിലും ഇന്ന് പുലർച്ചെ വീണ്ടും കല്യാണ പാർട്ടികൾ ടിക്കറ്റെടുക്കാൻ എത്തിയതോടെയാണ് റെക്കോർഡ് ഉയർന്നത്. നഗരത്തിലെ നൂറ്റമ്പതിലധികം ലോഡ്ജുകളിലും സദ്യാലയങ്ങളിലും മാസങ്ങൾക്ക് മുമ്പ് തന്നെ ബുക്കിംഗ് പൂർത്തിയായിരുന്നു.

guruvayur temple witnessed 277 wedding today


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top