ഗുർമീത് വിധിയിൽ കലാപം; അപലപിച്ച് പ്രധാനമന്ത്രി

ബലാത്സംഗക്കേസിൽ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ സ്വയം പ്രഖ്യാപിത ആൾ ദൈവം ഗുർമീത് റാം റഹീം സിംഗിന്റെ അനുയായികൾ അഴിച്ചുവിട്ട കലാപത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. നിയമം കയ്യിലെടുക്കാൻ ആർക്കും അധികാരമില്ല.
ഗാന്ധിജിയുടെയും ബുദ്ധന്റെയും നാട്ടിൽ സംഘർഷങ്ങൾക്ക് സ്വീകാര്യത കിട്ടില്ല. ആരും നിയമത്തിന് അതീതരല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. വെള്ളിയാഴ്ച അരങ്ങേറിയ ഹരിയാന വിഷയത്തിൽ ആദ്യമായാണ് മോഡി പ്രതികരിക്കുന്നത്. പ്രതിവാര റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഗുർമീതിനെ കുറ്റക്കാരനായി കണ്ടെത്തിയ കോടതി വിധി വന്നതിനെ തുടർന്ന് ഗുർമീതിന്റെ അനുയയായികൾ പൊതു മുതൽ നശിപ്പിക്കുയും ഇവർ അഴിച്ചുവിട്ട സംഘർഷത്തിൽ 30ലേറെ പേർ മരിക്കുകയും ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here