ഓണനാളില്‍ കിണറ്റില്‍ അമൃതൊഴിക്കുന്ന കണ്ണൂരുകാര്‍!

ഓണത്തിന്റെ ആദ്യ മുഖമാണ് മുറ്റത്തൊരുങ്ങുന്ന പൂക്കളം. എന്നാല്‍ അത്തം മുത്ല പത്ത് ദിവസം മുറ്റത്ത് പൂക്കളമിടുന്നവരല്ല കണ്ണൂര് ജില്ലക്കാര്‍.. കൃത്യമായി പറഞ്ഞാല്‍ കണ്ണൂരിന്റെ ഉള്‍ന്നാട്ടിലുള്ളവര്‍.. എന്ന് വച്ച് അവര്‍ പൂക്കളമിടില്ലെന്നല്ല .. പൂക്കളം ഇടും.. പത്തല്ല മുപ്പത് ദിവസം!!
ചിങ്ങം ഒന്ന് മുതല്‍ 30വരെ അന്നാട്ടുകാരുടെ വീട്ടിന്റെ മുറ്റത്ത് മാവേലി തമ്പുരാന് സ്വാഗതമോതി പൂക്കളം ഉണ്ടാകും. പൂക്കളത്തിന് സമീപത്തായി ഒരു കിണ്ടിയില്‍ നിറയെ വെള്ളവും വയ്ക്കും. അത് അന്നത്തെ ദിവസം കിണറ്റില്‍ നിന്ന് ആദ്യം കോരിയ വെള്ളമാണ്. വൈകിട്ട് പൂക്കളം മാറ്റുമ്പോള്‍ ആ വെള്ളം കിണറ്റിലേക്ക് തന്നെ ഒഴിക്കും. ഈ മുപ്പത് ദിവസത്തില്‍ എന്നെങ്കിലും തിരിച്ച് ഒഴിക്കുന്ന വെള്ളത്തില്‍ അമൃതുണ്ടാകുമെന്നാണ് അവരുടെ വിശ്വാസം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here