Advertisement

കാര്‍ത്തി ചിദംബരം വീണ്ടും സിബിഐക്ക്​ മുന്നില്‍ ഹാജരായി

August 28, 2017
Google News 1 minute Read
karthi chidambaram

കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി.ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം അഴിമതിക്കേസില്‍ സിബിഐക്ക്​ മുന്നില്‍ ഹാജരായി. ഇത് രണ്ടാം തവണയാണ്​ കാര്‍ത്തി ചോദ്യംചെയ്യലിനു ഹാജരാകുന്നത്​.

ഇന്ന് രാവിലെ 10.30 ഓടെ കാര്‍ത്തി ചിദംബരം ലോധി റോഡിലുള്ള സിബിഐ ആസ്ഥാനത്ത് നേരിട്ടെത്തുകയായിരുന്നു. ചിദംബരം ധനമന്ത്രി ആയിരുന്നപ്പോള്‍ ഐഎന്‍എക്സ് മീഡിയ ഗ്രൂപ്പിന് മൌറീഷ്യസില്‍ നിന്നു നിക്ഷേപം സ്വീകരിക്കാന്‍ വിദേശനിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ അനുമതി നേടിക്കൊടുത്തതുമായി ബന്ധപ്പെട്ട കേസാണിത്. ആഗസ്റ്റ്​ 23 നും കാര്‍ത്തി സിബിഐക്ക്​ മുന്നില്‍ ഹാജരായിരുന്നു.  അന്ന്​ എട്ടുമണിക്കൂറോളം കാര്‍ത്തിയെ ചോദ്യം ചെയ്തിരുന്നു.

karthi chidambaram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here