Advertisement

വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തരകൊറിയ; ഇത്തവണ മിസൈൽ ജപ്പാന് മുകളിലൂടെ

August 29, 2017
Google News 1 minute Read
north korea missile over japan

വീണ്ടും ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണം. ഉത്തരകൊറിയൻ മിസൈൽ ജപ്പാന് മുകളിലൂടെ പറന്ന് പസഫിക് സമുദ്രത്തിൽ പതിച്ചതായി ദക്ഷിണ കൊറിയും ജപ്പാനും സ്ഥിരീകരിച്ചു. മിസൈൽ 2700 കിലോമീറ്റർ സഞ്ചരിച്ചതായി ജപ്പാൻ അറിയിച്ചു.

ജപ്പാന് 550 കിലോമീറ്റർ മുകളിലായാണ് മിസൈൽ സഞ്ചരിച്ചത്. ഇനിയും പ്രകോപനമുണ്ടായാൽ നേരിടാൻ സൈന്യം സുസജ്ജമാണെന്നും ജപ്പാൻ ഉത്തരകൊറിയയ്ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അമേരിക്കൻ നിയന്ത്രണത്തിലുള്ള ഗുവാമിനെ ആക്രമിക്കുമെന്ന് ഉത്തരകൊറിയ ഭീഷണി മുഴക്കിയ പശ്ചാത്തലത്തിൽ ഈ പ്രകോപനത്തെ വളരെ ഗൗരവത്തോടെയാണ് അമേരിക്ക നോക്കിക്കാണുന്നത്. ഉത്തരകൊറിയയിൽ നിന്ന് 3,500 കിലോമീറ്റർ അകലെയാണ് ഗുവാം.

north korea missile over japan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here