മുഖ്യമന്ത്രി ആവശ്യപ്പെട്ടു; ഓണക്കാലത്ത് റെയിൽവെ കൂടുതൽ സർവ്വീസുകൾ അനുവദിച്ചു

ഓണക്കാലത്തെ തിരക്ക് കുറയ്ക്കാൻ റെയിൽവെ പ്രത്യേക ട്രയിനുകൾ അനുവദിച്ചു. ാേണക്കാലത്ത് സ്‌പെഷ്യൽ ട്രയിനുകൾ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ റെയിൽവെ മന്ത്രിയ്ക്ക് കത്ത് നൽകിയിരുന്നു. തുടർന്നാണ് റെയിൽമന്ത്രാലയം കൂടുതൽ സർവ്വീസുകൾ അനുവദിച്ചത്.
സെപ്റ്റംബർ 1ന് ചെന്നെയിൽനിന്ന് എറണാകുളത്തേക്കും സെപ്തംബർ 3ന് എറണാകുളത്തുനിന്ന് ചെന്നെയിലേക്കും പ്രത്യേക ട്രയിൻ സർവ്വീസ് നടത്തും. ചെന്നെയിൽനിന്ന് എറണാകുളത്തേക്ക് സെപ്തംബർ 8,15,22,29 തീയതികളിലും തിരിച്ച് ചെന്നെയിലേക്ക് 10,17,24, ഒക്ടോബർ 1 തീയതികളിലും പ്രത്യേക ട്രയിൻ സർവ്വീസുകൾ ഉണ്ടായിരിക്കും.
സെപ്റ്റംബർ 6നു തിരുവനന്തപുരത്തുനിന്നു ചെന്നെയിലേക്കും സെപ്റ്റംബർ 7നു ചെന്നെയിൽനിന്നു തിരുവനന്തപുരത്തേക്കും സ്‌പെഷൽ ട്രെയിനുണ്ട്. സെപ്റ്റംബർ 1നു സെക്കന്തരാബാദിൽനിന്നു കൊച്ചുവേളിയിലേക്കും സെപ്റ്റംബർ 6നു കൊച്ചുവേളിയിൽനിന്നു സെക്കന്തരാബാദിലേക്കും ട്രെയിൻ സർവ്വീസ് നടത്തും.
സെപ്റ്റംബർ 1നു മഹാരാഷ്ട്രയിലെ നന്ദേദിൽനിന്ന് എറണാകുളത്തേക്കും സെപ്റ്റംബർ 4നു തിരിച്ചു നന്ദേദിലേക്കും പ്രത്യേക ട്രെയിൻ ഉണ്ടാകുമെന്നു റെയിൽവെ അധികൃതർ മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here