ബസുകൾക്ക് ഇനി മുതൽ കാവി നിറം

നിരത്തിൽ ഇറങ്ങുന്ന ബസികൾ ഇനി മുതൽ കാവി നിറത്തിൽ മുങ്ങും. ഉത്തർപ്രദേശ് റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ ബസുകളാണ് ഇനി മുതൽ കാവിനിറത്തിൽ കാണപ്പെടുക. വെള്ളയും കാവിയും നിറങ്ങളിൽ 50 ബസുകൾക്കാണ് യോഗി ആദിത്യനാഥ് സർക്കാർ അനുമതി നൽകിയത്.
ദീൻ ദയാൽ ഉപാധ്യായയുടെ ജന്മശതവാർഷികാഘോഷത്തോടനു ബന്ധിച്ചാണ് റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ അന്ത്യോദയ എന്ന പേരിൽ ബസ് സർവിസ് ആരംഭിക്കാൻ തീരുമാനിച്ചത്. സെപ്റ്റംബർ 25 ന് പുതിയ ബസുകൾ നിരത്തിലിറങ്ങും.
കോർപറേഷന്റെ കാൻപൂരിലുള്ള വർക്ക്‌ഷോപ്പിൽനിന്നാണ് ബസുകൾ പുറത്തിറക്കുന്നത്. ഒരു ബസിന്റെ ഏകദേശ വില 24 ലക്ഷം രൂപ.
saffron color code for bus
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here