റെഡ്മി നോട്ട് 5 ന് ശേഷം വിപണി കീഴടക്കാൻ ഷവോമിയുടെ പുത്തൻ മോഡൽ സെപ്തംബർ 5 ന്

ഷവോമിയുടെ ബഡ്ജറ്റ് ഫോണുകൾക്ക് എന്നും വൻ സ്വീകാര്യതയാണ് ജനങ്ങളുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. കുറഞ്ഞ വിലയിൽ മികച്ച ഫീച്ചേഴ്‌സുമായി എത്തുന്ന സ്മാർട്ട് ഫോണുകൾ സാധാരണക്കാരന്റെ ബഡ്ജറ്റിൽ ഒതുങ്ങുന്നത് കൊണ്ടാണ് ഷവോമി ഉപഭോക്താക്കളുടെ പ്രിയങ്കരനായി മാറിയത്.
ഒക്ടോബറിനാണ് റെഡ്മി നോട്ട് 5 വിപണിയിൽ എത്തുന്നതെങ്കിലും, ഫോണിന്റെ പുത്തൻ ഫീച്ചേഴ്‌സിനെ കുറിച്ച് വന്ന വാർത്തകൾ ഏറെ കൗതുകത്തോടെയാണ് ടെക്ലോകം നോക്കി കണ്ടത്. നോട്ട് 5 നായി ഒക്ടോബർ വരെ കാത്തിരിക്കണമല്ലോ എന്ന് വിഷമിച്ച് ഇരുക്കുമ്പോഴാണ് ഷവോമി സെപ്തംബർ 5 ന് മറ്റൊരു ബഡ്ജറ്റ് ഫോൺ വിപണിയിലിറക്കാൻ ഉദ്ദേശിച്ചിരിക്കുന്നത്.
ആരേയും ആകർഷിക്കുന്ന സവിശേഷതകളോടെ എംഐ 5എക്‌സ് എന്ന ഫോൺ ഷവോമി വിപണിയിൽ അവതരിപ്പിക്കുന്നത്. 5.5 ഇഞ്ചിന്റെ എച്ഡി ഡിസ്‌പ്ലേ, 080×1920 പിക്‌സൽ റെസലൂഷൻ, 4 ജിബിയുടെ റാം എന്നിവ ഫോണിന്റെ സവിശേഷതയാണ്. 64 ജിബിയുടെ സ്റ്റോറേജാണ് മറ്റൊരു പ്രത്യകത. 128 ജിബിവരെ വർധിപ്പിക്കാവുന്ന സ്റ്റോറേജുമുണ്ട്.
12 മെഗാപിക്‌സലിന്റെ പിൻ ക്യാമറയും 5 മെഗാപിക്‌സലിന്റെ മുൻ ക്യാമറയുമാണ് ഫോണിലുണ്ടാകുക. സ്‌നാപ്ഡ്രാഗന്റെ 625 SoC കൂടാതെ ആൻഡ്രോയിഡ് 7 ഓ എസിലാണ് ഫോണിന്റെ പ്രവർത്തനം. ഏകദേശം 14,200 രൂപയായിരിക്കും വിലയെന്നാണ് സൂചന.
xiaomi Mi 5X features price
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here