ഓണം റിലീസായി ഈ വർഷം നാല് ചിത്രങ്ങൾ മാത്രം

ഓണത്തിന് തിയറ്ററുകളിലെത്താൻ ഇത്തവണ നാല് ചിത്രങ്ങൾ മാത്രം. മോഹൻലാൽ-ലാൽ ജോസ് ടീമിന്റെ വെളിപാടിന്റെ പുസ്‌കം, മമ്മൂട്ടി-ശ്യാംധർ ചിത്രമായ പുള്ളിക്കാരൻ സ്റ്റാറ്, നിവിൻ പോളി-അൽത്താഫ് സലിം കൂട്ടുകെട്ടിൽ പിറന്ന ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, പൃഥ്വിരാജ്-ജിനു എബ്രഹാം എന്നിവർ ഒന്നിക്കുന്ന ആദം ജോൺ എന്നിവയാണ് ഈ വർഷം എത്തുന്ന ഓണക്കാല ചിത്രങ്ങൾ.
അതേസമയം ദുൽഖർ സൽമാന്റെ പറവയും, നീരജ് മാധവിന്റെ ലവകുശയും ഓണത്തിന് തിയറ്ററുകളിൽ എത്തില്ല. ഇരു ചിത്രങ്ങളും ഓണത്തിന് തിയറ്ററുകളിൽ എത്തില്ലെങ്കിലും, സെപ്തംബർ പകുതിയോടെയോ, അവസാനത്തോടെയോ തിയറ്ററുകളിൽ എത്തും.
മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്, നിവിൻ പോളി ചിത്രങ്ങൾ തമ്മിൽ മാറ്റുരയ്ക്കുമ്പോൾ ജനം ആർക്കൊപ്പം നിൽക്കുമെന്ന് കണ്ടറിയണം.
onam 2017 release film
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here