Advertisement

മഴപ്പേടിയില്‍ ഓണം

August 30, 2017
Google News 0 minutes Read

ഓണം മഴ കൊണ്ട് പോകുമോ എന്ന പേടിയിലാണ് മലയാളികള്‍. അത്തം പിറന്നിട്ടും മഴ മാറി നിന്നിട്ടില്ല. തിരുവോണം മഴയില്‍ കുതിരുമോ എന്ന ആശങ്കയിലാണ് ഓരോ മലയാളിയും. വിരലില്‍ എണ്ണാവുന്ന ദിവസങ്ങള്‍ മാത്രമേ ഉള്ളൂ ഇനി ഓണത്തിന്. ഓണത്തിന് തെരുവിലെത്തുന്ന പൂക്കച്ചവടക്കാരെയും മഴ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. കനത്ത മഴ തുടങ്ങിയത് കച്ചവടത്തിന് തടസ്സം സൃഷ്ടിച്ചിരിക്കുകയാണ്.

മഴ പൂ വിലയേയും ബാധിച്ചിട്ടുണ്ട്. മഴയുടെ പേരില്‍ ഇപ്പോള്‍ത്തന്നെ പൂക്കള്‍ക്ക് പൊള്ളുന്ന വിലയാണ് കടക്കാര്‍ ഈടാക്കുന്നത് . കഴിഞ്ഞ കൊല്ലത്തേക്കാളും ഇരട്ടിവിലയാണ് പൂക്കള്‍ക്ക്. കഴിഞ്ഞ നാല് ദിവസമായി തുടര്‍ച്ചയായി പെയ്യുന്ന മഴ ഉത്സവ വിപണിയെ കാര്യമായി ബാധിച്ചു. ഓണത്തിരക്ക് വൈകുന്നേരമാണ് വിപണിയിലേക്ക് എത്തിയിരുന്നത്. എന്നാല്‍ കുറച്ച് ദിവസങ്ങളായി എല്ലാദിവസും വൈകിട്ട് കോരിച്ചൊരിയുന്ന മഴയാണ്. ചിങ്ങമാസം പഞ്ഞ മാസമാകുമോ എന്ന ആധിയിലാണ് കച്ചവടക്കാര്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here