Advertisement

ചൈനീസ് ഫോണുകൾ രാജ്യസുരക്ഷയ്ക്ക് ഭീഷണി; വാർത്ത വ്യാജം

August 31, 2017
Google News 0 minutes Read
Chinese-smartphones

ചൈനീസ് സ്മാർട്ട് ഫോണുകൾക്ക് വിലക്കേർപ്പെടുത്തിയെന്ന തരത്തിൽ പരക്കുന്നത് വ്യാജ വാർത്ത. മേയ്ക്ക് ഇന്ത്യ പദ്ധതിയ്ക്ക് കീഴിൽ ഇന്ത്യയിൽ തന്നെ പ്ലാന്റ് തുടങ്ങിയ ഓപ്പോ, വിവോ, ഷവോമി, ലെനോവോ തുടങ്ങിയവയ്‌ക്കെതിരെയാണ് വ്യാപക പ്രചാരണം നടക്കുന്നത്.

ഓണവിപണിയിൽ ഏറ്റവുമധികം വിൽപ്പന നടക്കുന്നതും ഈ ഫോണുകളുടേതാണ്. ഇത് മുന്നിൽ കണ്ടുകൊണ്ടാണ് ഈ കമ്പനികൾക്കെതിരെ വ്യാജ പ്രചാരണം നടക്കുന്നത്. ഓണവിപണിയിൽ കച്ചവടം കുറഞ്ഞ മറ്റ് കമ്പനികളാണ് വ്യാജപ്രചാരണം നടത്തുന്നതെന്നാണ് ഈ കമ്പനികളുടെ വാദം. ആരോപണങ്ങൾക്കും പ്രചാരണങ്ങൾക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇവർ വ്യക്തമാക്കി.

ഓണത്തിന് മാത്രമല്ല, രാജ്യത്ത് മാസത്തിൽ ആകെ വിറ്റുപോകുന്നതിൽ 60 ശതമാനവും ഈ നാല് കമ്പനികളുടെ ഫോണുകളാണ്. ചൈനീസ് കമ്പനികളുടെ ഫോണുകൾ രാജ്യസുരക്ഷയെ ബാധിക്കുമെന്നാണ് പ്രചരിക്കുന്ന വാർത്ത.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here