ഓണമടുത്തു; റൈസ് മില്ലുകളിൽ മിന്നൽ പരിശോധന

supplyco vigilance squad raid in rice mills

ജില്ലയിലെ റൈസ് മില്ലുകളിൽ സിവിൽ സപ്ലൈകോ വിജിലൻസ് സക്വാഡിന്റെ മിന്നൽ പരിശോധന. പരിശോധനയിൽ പല അരി മില്ലുകളിലും വൻ തട്ടിപ്പുകൾ നടക്കുന്നതായി കണ്ടെത്തി.

ശ്രീമൂലനഗരം തെക്കേക്കര റൈസ് മില്ലിൽ നിന്നും സപ്ലൈകോയ്ക്ക് നൽകുന്ന അരികളിൽ വില കുറഞ്ഞ ആന്ധ്ര അരി മിക്‌സ് ചെയ്ത് നൽകി.ാണ് തട്ടിപ്പിന് ശ്രമിച്ചത.് വിജിലൻസ് സ്‌ക്വാഡ് പരിശോധനയ്‌ക്കെത്തുമ്പോൾ സപ്ലൈക്കോയുടെ ചാക്കുകളിൽ ആന്ധ്രാ അരി മിക്‌സ് ചെയ്ത് നിറക്കുകയായിരുന്നു.

ഇത്തരത്തിൽ 50 കിലോയുടെ 48 ചാക്കുകൾ വിജിലൻസ് സ്‌ക്വാഡ് പിടികൂടി. റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന അരി ചാക്കുകളിലാണ് തട്ടിപ്പ് നടത്തിയത്.

supplyco vigilance squad raid in rice mills

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top