പാചകവാതക വില വർദ്ധിപ്പിച്ചു

lpg lpg truck strike withdrawn

പാചകവാതകത്തിന്റെ വില വര്‍ദ്ധിപ്പിച്ചു. സബ്സിഡിയുള്ള സിലിണ്ടറിന് 7.4 രൂപയാണ് കൂട്ടിയത്. പുതുക്കിയ നിരക്ക് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വന്നു. സബ്സിഡി ഇല്ലാത്തതിന് 73.50 രൂപയാണ് കൂട്ടിയത്.  വര്‍ദ്ധിപ്പിച്ച തുക സബ്സിഡി ഇനത്തില്‍ ഉപഭോക്താവിന് തിരിച്ച് കിട്ടും.

വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന് 117 രൂപ വര്‍ദ്ധിപ്പിച്ചു. 1,366 രൂപയാണ് 19 കിലോ സിലിണ്ടറിന്‍റെ പുതുക്കിയ നിരക്ക്.586 രൂപ തന്നെയാണ് സബ്സിഡിയില്ലാത്ത 14 കിലോ സിലിണ്ടറിന്‍റെയും പുതുക്കിയ വില. അടുത്ത ഏപ്രിലോടെ പാചന വാതകത്തിനുള്ള സബ്സിഡി എടുത്തുകളയും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top