വാണക്രൈക്ക് പിന്നാലെ കമ്പ്യൂട്ടറുകൾക്ക് ഭീഷണി ഉയർത്തി ലോക്കി

വാണക്രൈക്ക് പിന്നാലെ ടെക് ലോകത്തെ ഭീതിയിലാഴ്ത്തി പുതിയ റാൻസംവെയർ രംഗത്ത്. മെയിൽ തുറന്നാലുടൻ ഇതു കമ്പ്യൂട്ടറുകളെ ലോക്കാക്കും. പിന്നീടു വൻതുക പ്രതിഫലം നൽകിയാൽ മാത്രമേ കമ്പ്യൂട്ടറുകൾ തുറക്കാനാകൂ. ഒന്നരലക്ഷം രൂപവരെ പ്രതിഫലമായി ഈടാക്കുന്നുവെന്നാണ് വിവരം.
ലോക്കി റാൻസംവെയർ എന്ന വൈറസിനെതിരെ സർക്കാർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സ്പാം മെയിലുകളായാണ് വൈറസ് എത്തുന്നത്. വൈറസിനെ കുറിച്ച് കേരള പൊലീസിന്റെ സൈബർ വിഭാഗം സൈബർ ഡോമും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അഞ്ജാത ഇമെയിലുകളോ ലിങ്കുകളോ തുറക്കരുതെന്നും വെബ്‌സൈറ്റുകൾ സന്ദർശിക്കരുതെന്നും നിർദ്ദേശമുണ്ട്.
Govt issues alert on spread of Locky Ransomware
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here