Advertisement

പൊതുഗാതഗത സംവിധാനം മെച്ചപ്പെടുത്താൻ ഇലക്ട്രിക് ബസുകൾ അവതരിപ്പിക്കുന്നു

September 4, 2017
1 minute Read
electric bus to be introduced

ജമ്മു-കാശ്മീരിലെ പൊതുഗാതഗത സംവിധാനം മെച്ചപ്പെടുത്താൻ സർക്കാർ ഒരുങ്ങുന്നു. അടൽമിഷൻ ഫോർ റിജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്‌ഫോർമേഷൻ സ്‌കീം (അമൃത് പദ്ധതി)യിൽ ഉൾപ്പെടുത്തി ശ്രീനഗറിലും ജമ്മുവിലും ഇലക്ട്രിക് ബസുകൾ അവതരിപ്പിച്ചാണ് ഗതാഗത സംവിധാനം മെച്ചെപ്പെടുത്തുന്നത്.

മലിനീകരണം പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ബസുകൾ കൊണ്ടുവരുന്നത്. സംസ്ഥാന സർക്കാരിൽ നിന്നുള്ള ഉദ്യോഗസ്ഥരും ‘അമൃത്’ പ്രതിനിധികളും പങ്കെടുത്ത ആലോചനായോഗത്തിലാണ് ഈ തീരുമാനം വന്നത്. ഇലക്ട്രിക് ബസുകൾ വരുന്നതോടുകൂടി അന്തരീക്ഷ മലിനീകരണം കുറയുകയും പൊതുഗതാഗത സംവിധാനത്തിന്റെ വിശ്വസനീയത കൂടുകയും ചെയ്യുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

എല്ലാം കൃത്യമായി നടക്കുകയാണെങ്കിൽ സെപ്തംബർ പകുതിയോടെ ശ്രീനഗറിലും ജമ്മുവിലും ഇലക്ട്രിക് ബസുകൾ എത്തും.

electric bus to be introduced

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top