Advertisement

കാസർഗോഡ് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

September 4, 2017
Google News 1 minute Read
Shaiban

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കാസർഗോഡ് ചെങ്കള ചേരൂർ കടവിൽ നിന്ന് കാണാതായ രണ്ടര വയസ്സുകാരൻ ഷൈബാന്റെ മൃതദേഹം തളങ്കര ഹാർബറിന് സമീപത്തുനിന്നാണ് കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കഷൈബാനെ കാണാതായത്.

വീടിന്റെ സമീപത്തുള്ള പുഴയിലെ ഒഴുക്കിൽപ്പെട്ടാണ് അപകടമുണ്ടായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ചേരൂർ കടവിൽ കബീർ-റുഖ്‌സാന ദമ്പതികളുടെ മകനാണ് ഷൈബാൻ.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here