Advertisement

‘ഓണം’ എന്ന പേരിന് പിന്നിൽ

September 4, 2017
Google News 1 minute Read
story behind the name onam

ഓണത്തോടനുബന്ധിച്ച കളികളെയും, സദ്യയെ കുറിച്ചുമെല്ലാം നമുക്ക് അറിയാം. മാവേലി മന്നനെ വാമനൻ പതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയതും, ചിങ്ങമാസത്തിലെ തിരുവോണ നാളിൽ തന്റെ പ്രജകളെ സന്ദർശിക്കുന്നതിനായി എത്തുന്നതുമെല്ലാം നമുക്ക് ഹൃദ്യസ്ഥമായ കഥകളാണ്.

തിരുവോണമെത്തി, ഓണമെത്തി എന്നെല്ലാം നാം പറയാറുണ്ട്. എന്നാൽ എവിടെ നിന്നാണ് ഈ ‘ഓണം’ എന്ന വാക്ക് വന്നതെന്ന് അറിയുമോ ?

സംഘകാലത്ത് കേരളത്തിലും തമിഴ്‌നാട്ടിലുമെല്ലാം മഴക്കാലത്ത് ഭജനമിരിക്കലും പഠനവും ഒക്കെയായി ജനങ്ങൾ കഴിഞ്ഞിരുന്നു. ഈ അവസ്ഥ തീർന്ന് മഴമാറി വാണിജ്യം പുനരാരംഭിക്കുന്നത് ശ്രാവണ മാസത്തിലെ തിരുവോണ നാളിൽ ആണ്. ശ്രാവണത്തിന്റെ പാലി സമാന്തരമാണ് സാവണം. അത് ആദിരൂപം ലോപിച്ച് പാലിയുടെ തന്നെ നയമനുസരിച്ച് ആവണം എന്നും പിന്നീട് ഓണം എന്നും ഉള്ള രൂപം സ്വീകരിച്ചു.

വാണിജ്യത്തിന്റെ ആദ്യനാൾ മുതൽ അന്നു വരെ ദൂരെ നങ്കൂരമിട്ടു കിടന്നിരുന്ന കപ്പലുകൾ സ്വർണ്ണവുമായി എത്തുകയായി. അതാണ് പൊന്നിൻ ചിങ്ങമാസം, പൊന്നോണം എന്നീ പേരുകൾക്കും പിന്നിൽ.

story behind the name onam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here