Advertisement

ഉത്തര കൊറിയ യുദ്ധം ഇരന്ന് വാങ്ങുകയാണെന്ന് അമേരിക്ക

September 5, 2017
Google News 0 minutes Read
Trump-North-Korea

ഉത്തരകൊറിയയ്‌ക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് അമേരിക്ക ഐക്യരാഷ്ട്രസഭയിൽ. ന്യൂയോർക്കിൽ ചേർന്ന യുഎൻ രക്ഷാസമിതി യോഗത്തിലാണ് അമേരിക്ക, ഉത്തര കൊറിയയ്‌ക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടത്.

ഉത്തര കൊറിയ യുദ്ധം ഇരന്ന് വാങ്ങുകയാണെന്ന് ഐക്യരാഷ്ട്ര സഭയിലെ യുഎസ് അംബാസിഡർ നിക്കി ഹാലെ പ്രതികരിച്ചു. ഉത്തര കൊറിയയുടെ ആണവ പദ്ധതികളെ പിന്തുണയ്ക്കുന്ന രാജ്യങ്ങളെയും അമേരിക്ക കുറ്റപ്പെടുത്തി.

ഉത്തര കൊറിയയ്‌ക്കെതിരെ കൂടുതൽ ഉപരോധത്തിന് തയ്യാറെടുക്കുകയാണ് അമേരിക്ക. കഴിഞ്ഞ ദിവസം ഉത്തരകൊറിയ ഹൈഡ്രജൻ ബോംബ് പരീക്ഷിച്ചുവെന്ന് അമേരിക്ക ആരോപിച്ചിരുനന്ു. ഇതിന് പിന്നാലെയാണ് നടപടി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here