കൊൽകത്തയിൽ കെട്ടിടം തകർന്നു; ഒരാൾ മരിച്ചു; നിരവധി പേർക്ക് പരുക്ക്

kolkata building collapsed

കൊൽക്കത്തയിൽ കെട്ടിടം തകർന്ന് വീണ് ഒരാൾ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റതായി അധികൃതർ അറിയിച്ചു. പരുക്കേറ്റവരിൽ മൂന്നു പേരുടെ നില ഗുരുതരമാണ്. കൊൽക്കത്തയിൽ ബറാബസാറിലെ കെട്ടിടമാണ് തകർന്ന് വീണത്.

കാലപ്പഴക്കം മൂലമാണ് കെട്ടിടം തകർന്നുവീണതെന്ന് അധികൃതർ അറിയിച്ചു. കെട്ടിടത്തിന്റെ ഒന്നാം നിലയും രണ്ടാം നിലയുമാണ് തകർന്നത്. അപകടത്തിൽ പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലിസും അഗ്‌നിശമന സേനയും സംയുക്തമായുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

kolkata building collapsed

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top