Advertisement

ആലപ്പുഴയില്‍ സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണ സംഭവം: പുതിയ കെട്ടിടം ഉടന്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ കളക്ടറുടെ നിര്‍ദേശം

4 hours ago
Google News 1 minute Read
alappuzha school

ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ തകര്‍ന്ന് വീണ സര്‍ക്കാര്‍ സ്‌കൂളിലെ പുതിയ കെട്ടിടം ഉടന്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ കളക്ടറുടെ നിര്‍ദേശം. പുതിയ കെട്ടിടം നാളെ മുതല്‍ പ്രവര്‍ത്തിക്കും. ഇടിഞ്ഞു വീണ കെട്ടിടത്തിലേക്ക് കുട്ടികള്‍ പ്രവേശിക്കാതെ അടച്ചു കെട്ടാനും നിര്‍ദേശിച്ചു.

സ്‌കൂളിലെ പണി പൂര്‍ത്തിയായ പുതിയ കെട്ടിടം നോക്കുകുത്തിയെന്ന് ആരോപണമുണ്ടായിരുന്നു. അത്യാധുനിക സൗകര്യങ്ങളുള്ള കെട്ടിടം പ്രവര്‍ത്തന സജ്ജമായിരുന്നിട്ടും തുറന്ന് കൊടുത്തില്ലെന്നായിരുന്നു ആരോപണം. പണി പൂര്‍ത്തിയായ പുതിയ കെട്ടിടം തുറന്ന് കൊടുത്തിരുന്നെങ്കില്‍ പ്രശ്‌നം ഉണ്ടാവില്ലായിരുന്നുവെന്ന് പ്രധാനാധ്യാപകന്‍ ട്വന്റിഫോറിനോട് പറഞ്ഞു

ഫിറ്റ്‌നസ് ഇല്ലാത്ത സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ ഒരു ഭാഗമാണ് തകര്‍ന്ന് വീണത്. കെട്ടിടം അപകടാവസ്ഥയിലെന്ന് പഞ്ചായത്ത് എന്‍ജിനീയറിങ് വിഭാഗം മാസങ്ങള്‍ക്ക് മുന്‍പ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പ്രവര്‍ത്തിക്കാത്ത കെട്ടിടമാണെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. എന്നാല്‍, ക്ലാസുകള്‍ പ്രവര്‍ത്തിച്ചിരുന്നതായി നാട്ടുകാരും പറഞ്ഞു.

അപകടത്തിന് പിന്നാലെ സ്‌കൂളില്‍ രക്ഷിതാക്കളെത്തി പ്രതിഷേധിച്ചു.

Story Highlights : Government school building collapses in Alappuzha; updates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here