സർക്കാർ ഉദ്യോഗസ്ഥർക്ക് ജിയോ കണക്ഷനൊപ്പം അതീവസുരക്ഷയുള്ള ഗൂഗിൾ പിക്‌സൽ ഫോണും

സർക്കാർ ഉദ്യോഗസ്ഥർക്ക് ജിയോ കണക്ഷനൊപ്പം അതീവസുരക്ഷയുള്ള ഗൂഗിൾ പിക്‌സൽ ഫോണും നൽകിയിരിക്കുകയാണ് സർക്കാർ. ഉയർന്ന ഉദ്യോഗസ്ഥർക്കാണ് ഈ സമ്മാനം. സുരക്ഷിതമായ ആശയവിനിമയം നടത്തുന്നതിന് വേണ്ടിയാണ് ഇത് നൽകുന്നതെന്ന് ഐടി മന്ത്രാലയം അറിയിച്ചു.
ഈ ഫോൺ നൽകാനായി നൂറു ഉദ്യോഗസ്ഥരുടെ ലിസ്റ്റ് ഉണ്ടാക്കിയിട്ടുണ്ട്. ഇതിൽ 80 പേർക്ക് ഫോൺ നൽകിക്കഴിഞ്ഞു. അടുത്ത 20 പേർക്കുള്ള ഫോണുകളും ഉടൻ നൽകും. ഈ പദ്ധതി ആദ്യഘട്ടത്തിലാണെന്നും വാർത്താവിനിമയം എത്രത്തോളം സുരക്ഷിതമാണെന്ന് നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും മന്ത്രാലയത്തിൽ നിന്നുള്ള പ്രതിനിധികൾ അറിയിച്ചു.
ആഭ്യന്തരമന്ത്രാലയത്തിൽ നിന്നുള്ള നിബന്ധനകൾ പാലിക്കുന്ന ഫോൺ ആയതിനാലാണ് ഗൂഗിൾ പിക്‌സൽ തന്നെ നൽകുന്നത്.
govt officials get jio connection and google pixel phone
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here