Advertisement

ഗൗരി ലങ്കേഷ് വധത്തിന് പിന്നിൽ ആർഎസ്എസും ബിജെപിയുമെന്ന് രാഹുൽ

September 6, 2017
Google News 0 minutes Read
rahul gandhi rahul gandhi on modi rain coat statement

മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ മരണത്തിന് പിന്നിൽ ആർഎസ്എസും ബിജെപിയുമെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. എതിർക്കുന്നവരെ കൊന്നൊടുക്കുന്ന നയമാണ് ആർഎസ്എസിനും ബിജെപിയ്ക്കുമുള്ളതെന്ന് രാഹുൽ ആരോപിച്ചു.

ഒറ്റ പ്രത്യയശാസ്ത്രം രാജ്യത്ത് അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ് ഇവരുടേത്. ആരെയും ആക്രമിച്ച് സമ്മർദ്ദത്തിലാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വിദഗ്ധനായ ഒരു ഹിന്ദുത്വ രാഷ്ട്രീയക്കാരനാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

അതേസമയം രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾ ശുദ്ധ അസംബന്ധമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പ്രതികരിച്ചു. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ ബിജെപിയ്ക്ക് ബന്ധമില്ലെന്നും ഗഡ്കരി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here