Advertisement

നിരോധിത സംഘടനകൾ രാജ്യത്ത് പ്രവർത്തിക്കുന്നുവെന്ന് സമ്മതിച്ച് പാക്കിസ്ഥാൻ

September 7, 2017
Google News 1 minute Read
TERRORIST ORGANISATIONS

നിരോധിത സംഘടനകളായ ലഷ്‌കർ ഇ ത്വയ്ബയും ജയ്‌ഷെ മുഹമ്മദും പാക്കിസ്ഥാനിൽ പ്രവർത്തിക്കുന്നുവെന്ന് സമ്മതിച്ച് പാക് വിദേശകാര്യമന്ത്രി ഖ്വാജ ആസിഫ്. ജിയോ ടി വിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇതാദ്യമായാണ് പാക്കിസ്ഥാൻ ഈ സംഘടനകൾ തങ്ങളുടെ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ടെന്ന് സമ്മതിക്കുന്നത്.

ഇതിൽ അത്ഭുതപ്പെടാനില്ലെന്നും ഈ സംഘടനകളെ പാക്കിസ്ഥാനും നിരോധിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൈനയിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിയ്ക്കിടെ പാക്കിസ്ഥാനടക്കമുള്ള രാജ്യങ്ങളിലെ ഭീകരവാദ പ്രവർത്തനങ്ങൾക്കെതിരെ പ്രമേയം പാസാക്കിയിരുന്നു.

 

PAK ACCEPTED THE PRESENCE OF BANNED TERRORIST ORGANISATIONS

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here