ടെക് ലോകത്ത് ആപ്പിളിന് വെല്ലുവിളി ഉയർത്തി ഹുവൈ

സ്മാർട് ഫോൺ വിപണിയിൽ വിൽപ്പനയിൽ ആപ്പിളിനെ മറികടന്ന് ഹുവൈ. ചൈനീസ് നിർമ്മാണ കമ്പനിയായ ഹുവൈ വിൽപ്പനയിൽ രണ്ടാം സ്ഥാനത്താണ് നിലവിൽ. ഒന്നാം സ്ഥാനത്തുള്ളത് ടെക് ഭീമനായ സാംസങ്ങാണ്. കൗണ്ടർ പോയന്റ് എന്ന സ്ഥാപനം നടത്തിയ പഠനത്തിലാണ് കമ്പനികളുടെ വിൽപ്പന വിവരങ്ങൾ ലഭ്യമായത്.
ചൈനീസ് വിപണിയിലുള്ള മേൽക്കൈയാണ് ഹുവൈക്ക് നേട്ടം നേടിക്കൊടുത്തതെന്നു കൗണ്ടർപോയിന്റ് റിസർച്ച് ഡയറക്ടർ പീറ്റർ റിച്ചാർഡ്സണ് പറഞ്ഞു. മൊബൈൽ ഫോണ്‍ നിർമാണരംഗത്ത് ചൈനീസ് കന്പനികളുടെ ആധിപത്യം ഏറെ പ്രകടമാണെന്നും അദ്ദേഹം അറിയിച്ചു. ഏറ്റവുമധികം വിറ്റഴിച്ച സ്മാർട് ഫോണ്‍ എന്ന റിക്കാർഡ് ആപ്പിളിന്റെ ഐഫോണ്‍ 7നാണ്.
huawei beats apple
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here