മെക്‌സിക്കോ ഭൂചലനം; 5 മരണം

തെക്കൻ മെക്‌സിക്കോയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ അഞ്ച് പേർ മരിച്ചു. കുട്ടികളുൾപ്പെടെ അഞ്ചുപേരാണ് മരിച്ചത്. 11 പേർക്കു പരിക്കേറ്റു.
ഗ്വാട്ടിമാല സിറ്റിയിൽ നിന്നും 156 കിലോമീറ്റർ മാറിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. റിക്ടർ സ്‌കെയിലിൽ 8.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഭൂകമ്പം 90 സെക്കൻഡ് നീണ്ടുനിന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു. ഇതേ തുടർന്നു യു.എസ് ജിയോളജിക്കൽ വകുപ്പ് സുനാമി മുന്നറിയിപ്പു പുറപ്പെടുവിച്ചിട്ടുണ്ട്.
മെക്‌സിക്കോ, ഗ്വാട്ടിമാല, എൽസാൽവദോർ, കോസ്റ്റാറിക്ക, നിക്കരാഗ്വെ, പനാമ, ഹോണ്ടുറാസ് എന്നിവടങ്ങളിലെല്ലാം സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
mexico earthquake 5 killed
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here