അഭയാർത്ഥികളായ റോഹിങ്ക്യൻ മുസ്ലിംഗളെ തിരിച്ചയക്കും : കേന്ദ്രം

റോഹിങ്ക്യൻ മുസ്‌ളീങ്ങൾ ഉൾപ്പടെ ആവശ്യമായ രേഖകളില്ലാതെ ഇന്ത്യയിൽ അനധികൃതമായി കുടിയേറിയ എല്ലാവരെയും തിരിച്ചയക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിക്കും. റോഹിങ്ക്യൻ മുസ്‌ളീങ്ങൾക്ക് പുറമെ ബംഗ്‌ളാദേശിൽ നിന്ന് രണ്ടുകോടിയോളം മുസ്‌ളീങ്ങളും ഇന്ത്യയിൽ കുടിയേറിയെന്നാണ് കേന്ദ്ര സർക്കാരിൻറെ കണക്ക്.
വംശീയ അധിക്രമങ്ങൾ നേരിട്ടതിനെ തുടർന്ന് മ്യാൻമർ അതിർത്തിയിൽ നിന്ന് ഇന്ത്യയിലേക്ക് 40,000 ത്തോളം റോഹിങ്ക്യ മുസ്‌ളീം വിഭാഗക്കാർ കുടിയേറിയിട്ടുണ്ടെന്നാണ് കേന്ദ്ര സർക്കാരിൻറെ കണക്കിൽ പറയുന്നത്. ജമ്മുകശ്മീർ, ഹൈദരാബാദ്, ഹരിയാന, ഉത്തർപ്രദേശ്, ദില്ലി, രാജസ്ഥാൻ എന്നിവടങ്ങളിയാണ് ഇവർ താമസിക്കുന്നത്. ഇവരിൽ ആവശ്യമായ രേഖകളില്ലാത്തവരെ തിരിച്ചയക്കാനുള്ള നടപടികളാണ് കേന്ദ്ര സർക്കാർ തുടങ്ങിയിരിക്കുന്നത്.
refugee rohingyan muslims will be sent back says center
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here