Advertisement

കനത്ത മഴ; റെയിൽവേ ട്രാക്ക് മുങ്ങി; തീവണ്ടികൾ നിർത്തിയിട്ടു

September 8, 2017
Google News 1 minute Read
train delayed due to heavy downpour

വ്യാഴാഴ്ച ഉച്ചയ്ക്കുേശഷം പറളിയിൽ പെയ്ത കനത്തമഴയിൽ റെയിൽവേ ട്രാക്ക് മുങ്ങി. ഇതേത്തുടർന്ന് ഇതുവഴി ഒന്നരമണിക്കൂറിലേറെ തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു. കേരള എക്‌സ്പ്രസും മംഗലാപുരം കോയമ്പത്തൂർ ഇന്റർസിറ്റിയുമടക്കം അഞ്ച് തീവണ്ടികൾ പലയിടത്തായി നിർത്തിയിട്ടു. മഴശമിച്ച് വെള്ളക്കെട്ട് ഒഴിവായതിനുശേഷമാണ് വണ്ടികൾ ഓടിത്തുടങ്ങിയത്.

വ്യാഴാഴ്ച വൈകീട്ട് നാലരയോടെയാണ് പറളിയിൽ മഴ തുടങ്ങിയത്. നിമിഷങ്ങൾക്കുള്ളിൽ ഇത് പേമാരിയായി. മഴയിൽ അതിവേഗം നിറഞ്ഞ കാനകളിൽനിന്ന് വെള്ളം ട്രാക്കിലേക്കാണ് ഒഴുകിയത്.

 

train delayed due to heavy downpour

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here