വിനീത് ശ്രീനിവസാൻ ഇനി മുതൽ ഹാഷിം ജമാലുദ്ദീൻ

പുതിയ രൂപത്തിലും ഭാവത്തിലും നടൻ വിനീത് ശ്രീനിവാസൻ എത്തിയിരിക്കുന്നു. ഹാഷിം ജമാലുദ്ദീൻ എന്ന കഥാപാത്രത്തിലാണ് വിനീത് എത്തുന്നത്. നവാഗത സംവിധായകൻ ദിലീപ് മേനോൻ സംവിധാനം ചെയ്യുന്ന ആന അലറലോടലറൽ എന്ന ചിത്രത്തിന് വേണ്ടിയാണ് വിനീത് ശ്രീനിവാസന്റെ ഈ മേക്കോവർ.
ഫുക്രി, രാമന്റെ ഏദൻതോട്ടം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ അനു സിത്താരയാണ് വിനീതിന്റെ നായികയായി എത്തുന്നത്. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ആക്ഷേപ ഹാസ്യ ചിത്രമാണ് ആന അലറലോടലറൽ. ചിത്രത്തിൽ ഹാസ്യ പ്രധാനമായിട്ടായിരിക്കും വിനീതിനെ അവതരിപ്പിക്കുന്നത്.
ആദ്യ വായനയിൽത്തന്നെ ഏറെ ആസ്വദിച്ച ഒരു തിരക്കഥയാണിതെന്നും സംവിധായകനും തിരക്കഥാകൃത്തുമടക്കം നിരവധി പുതുമുഖങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ ശേഖരൻകുട്ടി എന്ന് വിളിപേരുള്ള ആനയാണ് മുഖ്യകഥാപാത്രമെന്നും വിനീത് ഫേസ്ബുക്കതണകക്ക പോസ്റ്റിട്ടിരുന്നു.
ശരത് ബാലന്റേതാണ് തിരക്കഥ. മനു മഞ്ജിത്ത്, വിനീത് ശ്രീനിവാസൻ എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം നൽകും. പോയട്രി ഫിലിംഹൗസിന്റെ ബാനറിൽ സിബി തോട്ടുപുറം, നേവിസ് സേവ്യർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അനു സിത്താര, വിനായകൻ, സുരാജ് വെഞ്ഞാറമൂട്, ഇന്നസെന്റ്, ഇന്ദ്രൻസ്, ഹരീഷ് കണാരൻ എന്നവരടക്കം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
vineeth sreenivasan as hashim jamaluddin
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here