നാസിക്ക് സർക്കാർ ആശുപത്രിയിൽ കഴിഞ്ഞമാസം മാത്രം മരിച്ചത് 55 നവജാത ശിശുക്കൾ

ഗോരഖ്പുർ ബാബ രാഖവദാസ് ആശുപത്രിയിലെ കൂട്ട ശിശുമരണത്തിന് പിന്നാലെ മഹാരാഷ്ട്രയിലെ നാസിക്ക് സർക്കാർ ആശുപത്രിയിലും കൂട്ട ശിശുമരണം സംഭവിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ മാസം മാത്രം നാസിക്ക് സിവിൽ ഹോസ്പിറ്റലിൽ 55 നവജാത ശിശുക്കളാണ് മരിച്ചത്.
മരണം സംഭവിച്ചുവെന്ന് അധികൃതർ സമ്മതിക്കുന്നുണ്ടെങ്കിലും അത് ചികിത്സയിലെ പിഴവ് കൊണ്ടല്ലെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. ഏപ്രിൽ മാസം മുതൽ ഓഗസ്റ്റ് വരെ 187 കുഞ്ഞുങ്ങൾ ഇവിടെ മരിച്ചുവെന്ന് നാസിക് സിവിൽ സർജൻ സുരേഷ് ജഗ്ദാലെ പി.ടി.ഐ വാർത്താ ഏജൻസിയോട് വ്യക്തമാക്കി.
55 newborn deaed in nasik
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here