വ്യാപാരിക്ക് കൊറോണ; ഏഷ്യയിലെ ഏറ്റവും വലിയ ഉള്ളി മാർക്കറ്റ് അടച്ചു

വ്യാപാരിക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് ഏഷ്യയിലെ ഏറ്റവും വലിയ ഉള്ളി മാർക്കറ്റ് അടച്ചു. മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ഉള്ളി മാർക്കറ്റാണ് അടച്ചത്. ലാസൽഗാവ് മാർക്കറ്റിലെ വ്യാപാരിക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. കൊറോണ വ്യാപനം തടയാനുള്ള നടപടിയുടെ ഭാഗമായാണ് തീരുമാനം.
ദിനംപ്രതി ശരാശരി 35000 ക്വിന്റല്‍ ഉള്ളി വ്യാപാരം നടക്കുന്ന മാര്‍ക്കറ്റാണ് ഇത്. വ്യാപാരിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ നാസിക്കിലെ മറ്റ് മാര്‍ക്കറ്റുകളും അടച്ചിടാനുള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍. അടച്ചിടുന്ന മാർക്കറ്റ് എന്ന് തുറക്കുമെന്ന് വ്യക്തമല്ല.
അതേസമയം മാര്‍ക്കറ്റ് അടച്ചിടുന്നത് കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേയ്ക്ക് ഉള്ളി എത്തിക്കുന്നതിനെ സാരമായി ബാധിക്കും. ഉള്ളി ക്ഷാമത്തിനും വിലക്കയറ്റത്തിനും ഇടയാക്കുമെന്നാണ് വിലയിരുത്തൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here