Advertisement

ഗുർമീതിനെ രക്ഷപ്പെടുത്താൻ ശ്രമം; അനുയായികൾ പിടിയിൽ

September 9, 2017
Google News 0 minutes Read
gurmeet from luxurious palace to jail

ബലാത്സംഗക്കേസിൽ ശിക്ഷ അനുഭവിക്കുന്ന ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീമിനെ രക്ഷപ്പെടുത്താൻ ശ്രമിച്ച അനുയായികൾ പിടിയിൽ. ഗുർമീതിനെ കോടതിയിൽനിന്ന് ജയിലിലേക്ക് മാറ്റുന്നതിനിടെ രക്ഷപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ മൂന്ന് ദേരാ സച്ചാ പ്രവർത്തകരാണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രിയിലാണ് ഇവരെ പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.

അതേസമയം, പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് ഗുർമീതിന്റെ സങ്കേതത്തിന്റെ ആസ്ഥാനത്ത് റെയ്ഡ് തുടരുകയാണ്. കനത്ത സുരക്ഷയിലാണ് ആശ്രമത്തിൽ പോലീസ് പരിശോധന തുടരുന്നത്. സുരക്ഷയ്ക്കായി അർധസൈനികരെയും വിന്യസിച്ചിട്ടുണ്ട്. റെയ്ഡിൽ ഇതുവരെ അസാധു നോട്ടുകളും രജിസ്‌ട്രേഷനില്ലാത്ത കാറുകളും കണ്ടെത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here