Advertisement

പാർലമെന്റിലും നിയമസഭയിലും മുലയൂട്ടാൻ മുറി വേണമെന്ന് എംഎൽഎ

September 10, 2017
Google News 1 minute Read
feeding

ബ്രസീലിയൻ സ്റ്റേറ്റ് പ്രതിനിധി മനുവേല ലെജിസ്ലേറ്റീവ് അസംബ്ലിയിൽ തന്റെ കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രം ലോകം ഏറെ ചർച്ച ചെയ്തതാണ്. ഇപ്പോഴിതാ ഇന്ത്യയിലും അതിന്റെ അലയൊലികൾ മുഴങ്ങുന്നു.

Read Also : പാൽ ചുരത്തി ഒരു യുദ്ധം

നിയമസഭയിലും പാർലമെന്റിലും മുലയൂട്ടൽ മുറി വേണമെന്ന ആവശ്യവുമായി ആസമിൽനിന്നുള്ള വനിതാ എം എൽ എ രംഗത്തെത്തിയിരിക്കുകയാണ്. അസംബ്ലി കെട്ടിടത്തോട് ചേർന്ന് വനിതാ എംഎൽഎമാർക്ക് മുലയൂട്ടാനുള്ള മുറി വേണമെന്നതാണ് ആവശ്യം.

Read Also : ലോകമേ ഞാൻ അമ്മയാണ്

ബിജെപി എംഎൽഎ അംഗൂർലത ദേക്കയാണ് ഇത്തരമൊരു ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. പാർലമെന്ററി കാര്യമന്ത്രി ചന്ദ്ര മോഹൻ പാടോവരിയ്ക്ക് ഈ ആവശ്യമുന്നയിച്ച് ദേക അപേക്ഷ നൽകി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here