ദിനകരൻ പക്ഷത്തിന്റെ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി

ദിനകരൻ പക്ഷത്തിന് വീണ്ടും തിരിച്ചടി. അണ്ണാ ഡിഎംകെ ജനറൽ കൗൺസിൽ യോഗം വിളിച്ചുചേർത്ത നടപടി സ്റ്റേ ചെയ്യണമെന്ന ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. എഐഎഡിഡിഎംകെ അമ്മ വിഭാഗം നേതാവ് ടി.ടി.വി. ദിനകരൻ പക്ഷത്തെ എംഎൽഎ വെട്രിവേൽ സമർപ്പിച്ച ഹർജിയാണ് മദ്രാസ് ഹൈക്കോടതി തള്ളിയത്.
യോഗത്തിൽ പങ്കെടുക്കാൻ താൽപര്യമില്ലെങ്കിൽ വീട്ടിൽ ഇരിക്കുന്നതാണ് നല്ലതെന്നും യോഗം നടക്കുന്നതിനെതിരെ പരാതിയുണ്ടെങ്കിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കണമെന്നും കോടതി നിർദേശിച്ചു. കോടതിയുടെ സമയം നഷ്ടപ്പെടുത്തിയതിന് എംഎൽഎക്ക് ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.
ചൊവ്വാഴ്ചയാണ് അണ്ണാ ഡിഎംകെ ജനറൽ കൗൺസിൽ യോഗം ചേരുന്നത്. പാർട്ടി ജനറൽ സെക്രട്ടറി ശശികല നടരാജന് മാത്രമേ യോഗം വിളിക്കാൻ അധികാരമുള്ളൂവെന്നാണ് ഹർജിയിൽ എംഎൽഎ വാദിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here