ജിമ്മിക്ക് കമ്മലിട്ട്, ചാടി തുള്ളി മറ്റൊരു കിഡിലൻ ജിമ്മിക്കി കമ്മൽ ഡാൻസ്

വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ജിമ്മിക്കി കമ്മൽ എന്ന പാട്ട് വൻ ഹിറ്റായതോടെ നിരവധി പേരാണ് പാട്ടിനൊത്ത് ചുവടുവെച്ച് രംഗത്തെത്തിയിരിക്കുന്നത്.
അന്താരാഷ്ട്ര തലത്തിൽ വരെ ശ്രദ്ധ നേടിയ ഗാനത്തിനൊത്ത് ഇത്തവണ ചുവടുവെച്ച് ഹിറ്റായിരിക്കുന്നത് പ്രശസ്ഥ കൊറിയോഗ്രഫി സംഘമായ ടീം നാച്ച് ആണ്. ഉത്തരേന്ത്യൻ സ്വദേശികളായ സൊനാലും, നിക്കോളുമാണ് ഈ മലയാള ഗാനത്തിനൊത്ത് ചുവടുവെച്ചിരിക്കുന്നത്.
നിരവധി ഗാനങ്ങൾക്കൊത്ത് ചുവടുവെച്ച് ഇത്തരത്തിൽ വയറലായി സംഘമാണ് ടീം നാച്ച്. ഹിന്ദി, ഇംഗ്ലീഷ് ഗാനങ്ങൾക്കൊത്ത് ഇവർ ചുവടുവെച്ചിട്ടുണ്ടെങ്കിലും, ഒരു മലയാളം ഗാനത്തിനൊപ്പം ഇവർ ചുവടുവെക്കുന്നത് ഇതാദ്യമാണ്.
ഇതിന് മുമ്പ് കാക്കനാട് ഒരു സ്വകാര്യ കോളേജിലെ ടീച്ചർമാരും വിദ്യാർത്ഥികളും ചേർന്ന് ജിമിക്കി കമ്മലിനൊത്ത് ചുവടുവെച്ചതോടെയാണ് ഈ പാട്ടിനൊത്ത് മറ്റുള്ളവരും ചുവടുവെച്ച് തുടങ്ങുന്നത്.
മോഹൻലാൽ കേന്ദ്രകഥാപാത്രത്തിൽ എത്തിയ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ഗാനമാണ് ജിമിക്കി കമ്മൽ. ചിത്രത്തിൽ മോഹൻലാലിനൊപ്പം, അനൂപ് മേനോൻ, അങ്കമാലി ഡയറീസ് ഫോയിം ലിച്ചി എന്നിവരും പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്.
jimmikki kammal by team nach
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here