മാഹിയിൽ മുഴുവൻ മദ്യശാലകളും തുറക്കും

BAR (1)

മാഹിയിൽ ദേശീയ പാതയോരത്തെ അടച്ചുപൂട്ടിയ മുഴുവൻ ബാറുകളും തുറക്കാൻ അനുമതി. മുൻസിപ്പാലിറ്റി പരിധികളിലുള്ള മദ്യശാലകൾ തുറക്കാൻ പുതുച്ചേരി സർക്കാരാണ് അനുമതി നൽകിയത്. നേരത്തേ ദേശീയ സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകൾ പൂട്ടണമെന്ന് സുപ്രീം കോടതി വിധി വന്നതിനെ തുടർന്നാണ് ബാറുകൾ പൂട്ടിയത്. എന്നാൽ മുനിസിപ്പാലിറ്റി പരിധികളിലുള്ള മദ്യശാലകൾക്ക് ഉത്തരവ് ബാധകമല്ലെന്ന്ചൂണ്ടിക്കാട്ടിയാണ് മദ്യശാലകൾ തുറക്കുന്നത്. പ്രവർത്തനാനുമതി ലഭിച്ചതായി ബാറുടമകളും വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top