കുൽഭൂഷൻ കേസ് ഇന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി പരിഗണിക്കും

ഇന്ത്യൻ ചാരനെന്നാരോപിച്ച് പാക് സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ച കുൽഭൂഷൺ ജാദവിന്റെ കേസ് അന്താരാഷ്ട്ര നീതിന്യായ കോടതി ഇന്ന് പരിഗണിക്കും. കേസിൽ ഇന്ത്യയുടെ എഴുതി തയ്യാറാക്കിയ വാദങ്ങൾ ഇന്ന് കോടതിയിൽ സമർപ്പിക്കും. കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ നടപ്പാക്കുന്നത് അന്തിമ വിധി വരുന്നതുവരെ കോടതി സ്റ്റേ ചെയ്തിരുന്നു.
ഇക്കാര്യത്തിൽ കഴിഞ്ഞ ജൂൺ എട്ടിന് ഇന്ത്യയുടെയും പാകിസ്താന്റെയും പ്രതിനിധികളുമായി അന്താരാഷ്ട്ര നീതിന്യായ കോടതി ചർച്ചകൾ നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സെപ്റ്റബംബർ 13 ന് കേസിൽ ഇന്ത്യയുടെ വാദങ്ങൾ എഴുതി നൽകാൻ കോടതി നിർദ്ദേശിച്ചു. ഡിസംബർ 13 നാണ്
ഇന്ത്യയുടെ വാദങ്ങൾക്ക് മറുപടി നൽകാൻ പാകിസ്താന് സമയം നൽകിയിരിക്കുന്നത്.
kulbhushan case to be considered by international court of justice today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here