Advertisement

കുൽഭൂഷൻ ജാദവ് കേസ്: പുന:പരിശോധനാ ഹർജി ഫയൽ ചെയ്യുന്നത് തടസപ്പെടുത്താൻ വീണ്ടും പാക്കിസ്താൻ ശ്രമം

July 24, 2020
Google News 2 minutes Read
pak tries to block revision petition of kulbhushan yadav

കുൽഭൂഷൻ ജായദവ് വിഷയത്തിൽ പുന:പരിശോധനാ ഹർജി ഫയൽ ചെയ്യുന്നത് തടസപ്പെടുത്താൻ വീണ്ടും പാക്കിസ്താൻ ശ്രമം. ഇന്ത്യ നിയോഗിച്ച പാകിസ്താൻ സ്വദേശിയായ അഭിഭാഷകന് രേഖകൾ കൈമാറിയില്ല. പവർ ഓഫ് അറ്റോർണി സമ്പന്ധിച്ച സാങ്കേതികവാദമാണ് ഇപ്പോൾ പാകിസ്താൻ ഉയർത്തുന്നത്. ജൂലൈ 18ന് പുനഃപരിശോധനാ ഹർജി നേരിട്ട് ഫയൽ ചെയ്യാനുള്ള ഇന്ത്യയുടെ നീക്കവും പാകിസ്താൻ തടസപ്പെടുത്തിയിരുന്നു.

കുൽഭൂഷൻ വിഷയത്തിൽ പാകിസ്താൻ തുടരെ തുടരെ ഇന്ത്യയ്‌ക്കെതിരായ നിലപാടാണ് കൈക്കൊള്ളുന്നത്. ഏറെ വൈകാരികമായാണ് കുൽഭൂഷൺ കഴിഞ്ഞ ദിവസം ഇന്ത്യൻ നയതന്ത്ര പ്രതിനിധിയോട് തന്റെ കാര്യങ്ങൾ വ്യക്തമാക്കിയത്. പ്രതികാര ബുദ്ധിയോടെയുള്ള നടപടിയുടെ ഇരയാണ് താൻ. പട്ടാള കോടതിയിൽ തന്റെ ഭാഗം വേണ്ട വിധം അവതരിപ്പിക്കാൻ പോലും അവസരം ലഭിച്ചില്ലെന്നും കുൽഭൂഷൺ പറഞ്ഞു.

തനിക്ക് വേണ്ടി ഇന്ത്യ നടത്തുന്ന ഇടപെടലിന് കുൽഭൂഷൻ നയതന്ത്ര പ്രതിനിധിയെ നന്ദി അറിയിച്ചു. കേസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും നയതന്ത്ര പ്രതിനിധി കുൽഭൂഷണിൽ നിന്നും ആരാഞ്ഞു. പുതിയ സാഹചര്യത്തിൽ എല്ലാ നിയമ സഹായവും ലഭ്യമാക്കും എന്ന് ഇന്ത്യൻ നയതന്ത്ര പ്രതിനിധി കുൽഭൂഷൺ ജാദവിന് ഉറപ്പ് നൽകിയിരുന്നു.

Story Highlights pak tries to block revision petition of kulbhushan yadav

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here