തിരുവനന്തപുരത്ത് കണ്ടക്ടറെ ആക്രമിച്ചു; ഗുരുതര പരിക്ക്

തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതാവും കെഎസ്ആര്‍ടിസി കണ്ടക്ടറുമായ യുവാവിനെ ആറംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ചു. കോണ്‍ഗ്രസ് മാറനല്ലൂര്‍ മണ്ഡലം കമ്മിറ്റി സെക്രട്ടറി ഊരൂട്ടമ്പലം പിരിയാക്കോട് സനല്‍ ഭവനില്‍ സജികുമാറിനെയാണ് ഇന്നലെ രാത്രി ബൈക്കിലെത്തിയ ആറംഗ സംഘം ആക്രമിച്ചത്.10.30 ഓടെയാണ് സംഭവം. ആക്രമണത്തില്‍ സജികുമാറിന്റെ കയ്യും കാലും ഒടിഞ്ഞു. ജനനേന്ദ്രിയത്തിനും പരിക്കുണ്ട്. കെഎസ്ആര്‍ടിസി കാട്ടാക്കട ഡിപ്പോയിലെ എംപാനല്‍ കണ്ടക്ടറാണ് സജികുമാര്‍.
ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയയിലൂടെ ജനനേന്ദ്രിയം കൂട്ടിച്ചേര്‍ത്തതായാണ് റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് ആരേയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അക്രമികള്‍ സഞ്ചരിച്ചിരുന്ന ബൈക്കുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ksrtc conductor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here