Advertisement

വിഐപികളുടെ സുരക്ഷ വെട്ടിക്കുറയ്ക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

September 16, 2017
1 minute Read
centre to cut VIP security

രാജ്യത്ത് വിഐപി സുരക്ഷ ലഭിക്കുന്നവരുടെ എണ്ണം വെട്ടിക്കുറയ്ക്കാനൊരുങ്ങി കേന്ദ്രസർക്കാർ. രാഷ്ട്രീയക്കാർ, സമുദായ നേതാക്കൾ തുടങ്ങിയ നിരവധി ആളുകൾക്ക് എൻഎസ്ജി ഉൾപ്പെടെയുള്ള കമാൻഡോകളുടെ സംരക്ഷണം ലഭിക്കുന്നുണ്ട്.

സ്വന്തം സംസ്ഥാനത്തിന് പുറത്തേക്ക് യാത്രകൾ നടത്താത്ത രാഷ്ട്രീയ നേതാക്കൾക്കാണ് ആദ്യം സുരക്ഷ വെട്ടിക്കുറക്കുകയെന്നാണ് വിവരം.
നിലവിൽ 50 പേർക്കാണ് ഇസഡ് പ്ലസ് സുരക്ഷ ലഭിക്കുന്നത്. ഇതിൽ 26 പേർക്കും കഴിഞ്ഞ സർക്കാരാണ് ഇസഡ് പ്ലസ് സുരക്ഷ നൽകിയത്. 35 മുതൽ 40 പേരടങ്ങുന്ന സുരക്ഷാ സംഘമാണ് ആ കാറ്റഗറിയിലുള്ളവരെ അനുഗമിക്കുന്നത്. ഇവർക്കുള്ള സുരക്ഷ വെട്ടിക്കുറക്കുകയോ പൂർണമായും ഒഴിവാക്കുകയോ ചെയ്യാനാണ് കേന്ദ്രസർക്കാരിന്റെ നീക്കം.

centre to cut VIP security

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement