മലേഷ്യൻ മതപഠനകേന്ദ്രത്തിലുണ്ടായ തീപിടുത്തം: ഏഴ് പേർ അറസ്റ്റിൽ

23 പേരുടെ മരണത്തിനിടയാക്കിയ മലേഷ്യയിലെ മതപഠനകേന്ദ്രത്തിലുണ്ടായ തീപിടുത്തവുമായി ബന്ധപ്പെട്ട ഏഴ് പേരെ പൊലിസ് അറസ്റ്റു ചെയ്തു. സമീപത്തെ കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച തെളിവനുസരിച്ചാണ് അറസ്റ്റ്. സംഭവ ദിവസം രാത്രി ഇവരെ സ്‌കൂൾ പരിസരത്തുണ്ടായിരുന്നതായി ദൃശ്യങ്ങളിൽ വ്യക്തമായിട്ടുണ്ട്. പതിനൊന്നു മുതൽ പതിനെട്ടു വരെ പ്രായമുള്ളവരാണ് അറസ്റ്റിലായവർ.
സ്ഥാപനത്തിലെ വിദ്യാർഥികളും അറസ്റ്റിലായവരും തമ്മിലുണ്ടായ വാക്കു തർക്കമാണ് സംഭവത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി പൊലിസ് പറഞ്ഞു. പിടിക്കപ്പെട്ടവരിൽഡ ആറുപേരം മയക്കു മരുന്ന് ഉപയോഗിക്കുന്നവരാണെന്നും പൊലിസ് റിപ്പോർട്ട് ചെയ്യുന്നു.
മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപുരിലെ മതപഠനകേന്ദ്രത്തിൽ സപ്തംബർ 14നാണ് തീപിടുത്തമുണ്ടായത്. അപകടത്തിൽ 21 കുട്ടികളടക്കം 23 പേർ വെന്തു മരിച്ചു. 22പേർക്ക് പരുക്കേറ്റു.
malaysian school fire 7 arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here