നടൻ ജയസൂര്യ പ്രതി പട്ടികയിൽ

ചിലവന്നൂർ കായൽ കയ്യേറിയ കേസിൽ നടൻ ജയസൂര്യയ്‌ക്കെതിരെ വിജിലൻസ് കുറ്റപത്രം. തീരദേശ നിയമവും കെട്ടിടനിർമ്മാണചട്ടവും ലംഘിച്ചതിനാണ് ജയസൂര്യയെ പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കോർപ്പറേഷൻ ഉദ്യോഗസ്ഥരും കേസിൽ പ്രതികളാണ്.
ചലച്ചിത്ര നടൻ ജയസൂര്യ കായൽ പുറമ്പോക്ക് കയ്യേറി ബോട്ടുജെട്ടിയും ചുറ്റുമതിലും നിർമിച്ചുവെന്ന പരാതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കളമശേരി സ്വദേശി ഗിരീഷ് ബാബു നൽകിയ പരാതിയിലാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി ജയസൂര്യയ്‌ക്കെതിരേ അന്വേഷണം നടത്തിയത്.
കടവന്ത്രയിലെ ജയസൂര്യയുടെ വീടിന് സമീപം ബോട്ടുജെട്ടി നിർമിച്ചതും ചുറ്റുമതിൽ കെട്ടിയതും കായൽ പുറമ്പോക്ക് ഭൂമി കൈയേറിയാണെന്നായിരുന്നു ഗിരീഷ് ബാബു ആരോപിച്ചത്.
പരാതിയെ തുടർന്ന് അനധികൃത നിർമാണം പൊളിച്ചു നീക്കണമെന്ന് കോർപ്പറേഷൻ ഉത്തരവിട്ടെങ്കിലും തുടർന്ന് നടപടി ഉണ്ടാകാത്തതിനാൽ പരാതിക്കാരൻ വിജിലൻസ് കോടതിയെ സമീപിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here