ഗുർമീതിന്റെ മകൾ ഹരിയാന പോലീസ് തേടുന്ന കൊടുംകുറ്റവാളികളിൽ ഒരാൾ

ബലാൽസംഗ കേസിൽ ശിക്ഷിക്കപ്പെട്ട ഗുർമിത് റാം റഹിം സിംഗിൻറെ വളർത്തുമകൾ ഹണിപ്രീത് കൊടും കുറ്റവാളിയെന്ന് ഹരിയാന പൊലീസ്. പൊലീസ് തേടുന്ന 43 പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ ഹണിപ്രീതും ഉൾപ്പെട്ടിട്ടുണ്ട്.
ബലാത്സംഗക്കേസിൽ ഗുർമീത് റാം റഹിം സിങ് കുറ്റവാളിയാണെന്ന് കോടതി വിധി പ്രഖ്യാപിച്ചതിനെത്തുടർന്ന് ഹരിയാനയിൽ കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു. കലാപത്തിന് ഹണിപ്രീതും ഡേറാ വക്താവ് ആദിത്യ ഇൻസാനും കോപ്പുകൂട്ടിയെന്ന കുറ്റമാരോപിച്ചാണ് പോലീസ് ഇരുവരെയും തേടുന്നത്.
ഗുർമീതിനെ കോടതിയിൽ നിന്ന് ബലം പ്രയോഗിച്ച് മോചിപ്പിക്കാൻ ഗൂഢാലോചന നടത്തിയ കുറ്റത്തിന് ഹണിപ്രീതിനും ദേരാ വക്താവ് ആദിത്യക്കുമെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.ഹണിപ്രീത് നേപ്പാളിലേക്ക് കടന്നതായി നേരത്തെ തന്നെ റിപോർട്ടുകളുണ്ടായിരുന്നു.
ഹണിപ്രീത് നേപ്പാളിലേക്ക് കടക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന വാഹനം ഇന്ത്യ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടിയിട്ടുണ്ട്.
honeypreet insan wanted criminal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here