രോഹിങ്ക്യൻ അഭയാർത്ഥികളെ പുറത്താക്കണമെന്ന് കേന്ദ്രസർക്കാർ

രോഹിങ്ക്യൻ അഭയാർത്ഥികളെ ഇന്ത്യയിൽനിന്ന് ഒഴിപ്പിക്കണമെന്ന് കേന്ദ്രസർക്കാർ. ഇക്കാര്യം സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി. അഭയാർത്ഥികളെ ഇന്ത്യയിലെത്തിക്കാൻ ശ്രമം നടക്കുന്നുണ്ട്. ഇവർ ബംഗാൾ, ത്രിപുര, മ്യാൻമാർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് സംഘം പ്രവർത്തിക്കുന്നതെന്നും സർക്കാർ കോടതിയിൽ പറഞ്ഞു. രോഹിങ്ക്യകൾ അഭയാർത്ഥികൾക്ക് ഇസ്ലാമിക് സ്‌റ്റേറ്റ്, ഐഎസ്‌ഐ എന്നീ ഭീകരസംഘടനകളുമായും ബന്ധമുണ്ടെന്നും കേന്ദ്രസർക്കാർ.
അതേസമയം ഈ വിഷയത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ വിശദീകരണം തേടണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടപ്പോൾ മനുഷ്യാവകാശ കമ്മീഷനെ കേസിൽ ഇടപെടുത്തേണ്ടെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.
രോഹിങ്ക്യൻ കുടിയേറ്റം പൂർണമായും നിയമവിരുദ്ധമാണെന്നും ഇവർ ഇന്ത്യയിൽ തുടരുന്നത് ദേശീയ സുരക്ഷാ സംവിധാനങ്ങളെ ഗുരുതരമായി ബാധിക്കുമെന്നും ഇവർ രാജ്യത്തിനു ഭീഷണിയാണെന്നും സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here