‘രോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ ഫ്ളാറ്റില്‍ പുനരധിവസിപ്പിക്കും’; സുപ്രധാന തീരുമാനമെന്ന് ഹര്‍ദീപ് സിംഗ് പുരി

രോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഡല്‍ഹിയില്‍ ഫ്ളാറ്റ് നല്‍കാനുള്ള തീരുമാനത്തെ പ്രശംസിച്ച് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി. സുപ്രധാന തീരുമാനമാണിതെന്നും രാജ്യത്ത് അഭയം തേടിയവരെ ഇന്ത്യ എപ്പോഴും സ്വാഗതം ചെയ്തിട്ടുണ്ടെന്നും ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു.
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷമാണ് രോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ ഫ്ളാറ്റുകളിലേക്ക് പുനരധിവസിപ്പിക്കാന്‍ തീരുമാനമായത്. ക്യാമ്പിലുണ്ടായ തീപിടിത്തത്തെത്തുടര്‍ന്ന് മദന്‍പൂര്‍ ഖാദര്‍ മേഖലയില്‍ റോഹിങ്ക്യകളെ മാറ്റിപ്പാര്‍പ്പിച്ച ടെന്റുകള്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ പ്രതിമാസം 7 ലക്ഷം രൂപ വാടക വഹിക്കുന്നുണ്ടെന്നും കേന്ദ്രം യോഗത്തില്‍ ചൂണ്ടിക്കാട്ടി.
India has always welcomed those who have sought refuge in the country. In a landmark decision all #Rohingya #Refugees will be shifted to EWS flats in Bakkarwala area of Delhi. They will be provided basic amenities, UNHCR IDs & round-the-clock @DelhiPolice protection. @PMOIndia pic.twitter.com/E5ShkHOxqE
— Hardeep Singh Puri (@HardeepSPuri) August 17, 2022
ഇന്ത്യയുടെ അഭയാര്‍ത്ഥി നയത്തെ ചിലര്‍ ബോധപൂര്‍വ്വം സിഎഎയുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നുണ്ടെന്ന് ഹര്‍ദീപ് സിംഗ് പൂരി പറഞ്ഞു. യുഎന്‍ റെഫ്യൂജി കന്‍വെന്‍ഷനെ(1951) ഇന്ത്യ ബഹുമാനിക്കുകയും അത് പിന്തുടരുകയും ചെയ്യുന്നുണ്ട്. മതമോ വംശമോ പരിഗണിക്കാതെയാണ് ഇന്ത്യ എല്ലാവര്‍ക്കും അഭയം നല്‍കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
Story Highlights: Hardeep Puri about Rohingyas get flats in Delhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here