മെഡിക്കല്‍ എന്‍ട്രസ് നേടിയില്ല; ഭാര്യയെ ഭര്‍ത്താവ് ചുട്ടുകൊന്നു
മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ പരാജയപ്പെട്ട ഭാര്യയെ ഭര്‍ത്താവ് തീകൊളുത്തി കൊന്നു. ഹൈദരാബാദിലെ നഗോലയിലാണ് സംഭവം. ഞായറാഴ്ച രാത്രിയോടെയാണ് ഹരികയെ ഭര്‍ത്താവ് റിഷി കുമാര്‍ തീയിട്ട് കൊന്നത്. രണ്ട് വര്‍ഷത്തോളമായി ഋഷി കുമാറിന്റെയും ഹരികയുടെയും വിവാഹം കഴിഞ്ഞിട്ട്. ഇതിനിടെ ഒരു പ്രാവശ്യം ഹരിക എം.ബി.ബി.എസ് പ്രവേശന പരീക്ഷ എഴുതിയെങ്കിലും കിട്ടിയില്ല.ഇക്കാര്യം പറഞ്ഞ് റിഷി ഹരികയുമായി നിരന്തരം വഴക്കിട്ടിരുന്നു. മാത്രമല്ല കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടും ഋഷി കുമാര്‍ വഴക്കുണ്ടാക്കിയിരുന്നുവെന്ന് ഹരികയുടെ അമ്മയും സഹോദരിയും പോലീസിന് മൊഴി നല്‍കി.
സീറ്റ് ലഭിക്കാത്തതില്‍ മനം നൊന്ത് ആത്മഹത്യ ചെയ്തതാണെന്നാണ് റിഷി കുമാര്‍ പറയുന്നത്. ഇയാള്‍ തന്നെയാണ് തന്നെയാണ് ഹരിക ദേഹമാസകലം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്‌തെന്ന് പെണ്‍കുട്ടിയുടെ അമ്മയെ അറിയിച്ചത്. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ ഋഷി കുമാറിനെയും മാതാപിതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു.
husband killed wife
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here