വീക്ഷണം പത്രത്തിന്റെ അംഗീകാരം നിർത്തലാക്കി

കോൺഗ്രസ് മുഖപത്രമായ വീക്ഷണം പത്രത്തിന്റെ അംഗീകാരം കേന്ദ്രം റദ്ദാക്കി. ബാലൻസ് ഷീറ്റ് സമർപ്പിക്കാത്തതാണ് വീക്ഷണത്തിന് തിരിച്ചടിയായത്. പൂട്ടിയ കമ്പനികളുടെ കൂട്ടത്തിലാണ് വീക്ഷണം. വീക്ഷണം കമ്പനി ഡയറക്ടറായ രമേശ് ചെന്നിത്തല, വി എം സുധീരൻ, പി പി തങ്കച്ചൻ എന്നിവരെയും അയോഗ്യരാക്കി. ഇവർക്ക് ഇനി അഞ്ച് വർഷത്തേക്ക് ഒരു കമ്പനിയിലും അംഗമാകാനാകില്ല.
ബാലൻസ് ഷീറ്റ് സമർപ്പിക്കാത്തതിനെ തുടർന്ന് കേരളത്തിലെ അടക്കം ആയിരത്തോളം കമ്പനികളുടെ അംഗീകാരം കേന്ദ്രം റദ്ദാക്കി. ഒരു ലക്ഷത്തോളം പേരെ ഡയറക്ടർ സ്ഥാനത്ത് നിന്ന് അയോഗ്യരാക്കുകയും ചെയ്തു.
നോർക്ക റൂട്ട്‌സ് കമ്പനിയുടെ അംഗീകാരവും റദ്ദാക്കി. കമ്പനിയുടെ ഡയറക്ടർമാരായ ഉമ്മൻചാണ്ടി, എം എ യൂസഫലി ഉൾപ്പെടെയുള്ളവരെയും കേന്ദ്രം അയോഗ്യരാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here