ഇന്ധന വില വർദ്ധന; ന്യായീകരണവുമായി അരുൺ ജയ്റ്റ്‌ലി

രാജ്യത്ത് ഇന്ധന വില ദിനം പ്രതി കുതിച്ചുയരുമ്പോൾ വില വർദ്ധനവിനെ ന്യായീകരിച്ച് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലി. വികസന പദ്ധതികൾ നടപ്പിലാക്കാൻ പണം വേണമെന്നും നികുതി വരുമാനം കുറയ്ക്കാൻ സംസ്ഥാന സർക്കാരുകൾ തയ്യാറല്ലെന്നും ജയ്റ്റ്‌ലി പറഞ്ഞു. അമേരിക്കയിൽ എണ്ണ സംസ്‌കരണത്തിൽ ഇടിവുണ്ടായത് വില കൂടാൻ കാരണമായെന്നും ജയ്റ്റി വ്യക്തമാക്കി.
ഇന്ധനവില വർദ്ധിപ്പിച്ചത് വഴി ലഭിക്കുന്ന ലാഭം പാവങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ് കേന്ദ്ര സർക്കാർ ഉപയോഗിക്കുന്നതെന്ന് പറഞ്ഞ കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനത്തിന്റെ വാക്കുകൾ വിവാദമായതിന് പിന്നാലെയാണ് ജയ്റ്റ്‌ലിയുടെ പരാമർശം.
വാഹനമുള്ളവർ പട്ടിണി കിടക്കുന്നവരാണോ എന്ന് ചോദിച്ച കണ്ണന്താനം പണക്കാരിൽ നിന്ന് പണം പിരിച്ച് പാവങ്ങളുടെ ജീവിതനിലവാരം ഉയർത്താനാണ് നരേന്ദ്ര മോഡി ശ്രമിക്കുന്നതെന്ന് പറഞ്ഞതാണ് വിവാദമായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here